നിര്‍മ്മാണം പൂര്‍ത്തിക്കരിച്ച റോഡിന് പാകിസ്ഥാന്റെ പേര് ; പ്രതിഷേധവുമായി ബിജെപി ; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധത്തിന്റെ വക്കോളം എത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും ഭിന്നിച്ച് നിൽക്കുന്ന ഈ വേളയിൽ ഒരു ബോർഡ് വിവാദത്തിൽ ആയിരിക്കുകയാണ്. റോഡിനും കാനയ്ക്കും പാകിസ്താന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദങ്ങളിലേക്ക്. കയ്പമംഗലം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിക്കരിച്ച റോഡിനാണ് പാകിസ്താന്റെ പേര് നല്‍കിയിരിക്കുന്നത്. എന്നാൽ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി രംഗത്ത് വന്നു. മൂന്നു പീടിക ബീച്ച് റോഡില്‍ നിന്ന് പോകുന്ന അയിരൂര്‍ പുത്തന്‍ പള്ളി റോഡിലാണ് കാന പണി പൂര്‍ത്തിയാക്കിയ പദ്ധതിയുടെ പേരില്‍ പാകിസ്താന്‍ റോഡ് എന്ന് ബോര്‍ഡ്സ്ഥാപിക്കപ്പെട്ടത്. ഈ ബോർഡിനെതിരെ പ്രതിഷേധവുമായി ബിജെപി വന്നിരിക്കുകയാണ്. സംഭവം വിവാദമായതോടെ കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് ഇടപ്പെടുകയുണ്ടായി. മുന്‍ ഭരണസമിതിയുടെ കാലത്തായിരുന്നു റോഡിന്റെ പേര് ഇങ്ങനെ ആയിരുന്നത്.
എന്നാൽ പുതിയ ഭരണ സമിതി പഞ്ചായത്ത് രേഖയില്‍ നിന്നും ഈ നീക്കം ചെയ്തുവെന്നും അദ്ദേഹം വിശദമാക്കി.റോഡിന്റെ സൈഡിലുള്ള കാനയുടെ പണി പൂര്‍ത്തിക്കരിച്ച് കഴിഞ്ഞപ്പോൾ കോണ്ട്രാക്ടറാണ് പഴയ രേഖപ്രകാരം ബോര്‍ഡ് വച്ചതെന്നും പ്രസിഡന്റ് പറയുകയുണ്ടായി .ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയുണ്ടായി. എന്നാൽ ഈ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ബോര്‍ഡ് നീക്കം ചെയ്തതായും പ്രസിഡന്റ് അറിയിക്കുകയുണ്ടായി. ഈ വാര്‍ഡിന് അരികിലായി പാകിസ്താനില്‍ ജോലി ചെയ്തിരുന്ന ഒരു കുടുംബം താമസിച്ചിരുന്നു . അത് കൊണ്ട് ആ കുടുംബമായി ബന്ധപ്പെട്ടവരെ പാകിസ്താന്‍കാരെന്ന് ഫലിത രൂപേണ വിളിച്ചിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























