Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യന്‍ എത്ര ശ്രമിച്ചാലും ദൈവം അവശേഷിപ്പിച്ച ആ തെളിവ്; എത്ര പഴക്കമുള്ള മരണമായാലും സംഭവം നടന്ന് എത്ര വര്‍ഷം പിന്നിട്ടാലും സൈനഡ് ശരീരത്തിലുണ്ടായാല്‍ അസ്ഥി പരിശോധനയിലൂടെ അത് സ്ഥിരീകരിക്കാനാകും; ജോളിയെ കുടുക്കിയ ആ നിര്‍ണായക വിവരം ഇതാണ്...

05 OCTOBER 2019 01:34 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കൂടത്തായിയിലെ ദുരൂഹ മരണത്തില്‍ ജോളിയെ കസ്റ്റഡിയിലെടുത്തു എന്ന വിവരം പുറത്തുവരുമ്പോള്‍. എങ്ങനെയാണ് കേസ് തെളിഞ്ഞത് എന്നും ഇത്രേം കാലപ്പഴക്കമുള്ള മരണങ്ങളില്‍ എങ്ങനെയാണ് തെളിവുകള്‍ നിരത്തുക എന്ന ആശങ്കയൊന്നും ക്രൈംബ്രാഞ്ചിനില്ല, കാരണം എത്ര പഴക്കമുള്ള മരണമായാലും സംഭവം നടന്ന് എത്ര വര്‍ഷം എത്ര പിന്നിട്ടാലും സൈനഡ് ശരീരത്തിലുണ്ടായാല്‍ അസ്ഥി പരിശോധനയിലൂടെ അത് സ്ഥിരീകരിക്കാനാകും, എന്നുള്ളത് തന്നെയാണ്, 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ലഭിച്ച തുടയെല്ലില്‍ നിന്നാണ് ഫോറന്‍സിക് വിദഗ്ധന് സൈനേഡിന്റെ അംശം കണ്ടെത്താനായത്, ഇതാണ് കേസിലെ നിര്‍ണായക വഴിത്തിരിവായതും, മനുഷ്യന്‍ എത്ര ശ്രമിച്ചാലും ദൈവം അവശേഷിക്കന്ന ആ തെളിവായി മാറുകയായിരുന്നു ഇത്.

സംഭവത്തില്‍ ഇനിയും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും, മറ്റ് അഞ്ച് മരണങ്ങളും ഇവര്‍ എങ്ങനെയാണ് നടത്തിയതെന്നതെക്കുറിച്ചും ചോദ്യംചെയ്യലുണ്ടാകും, റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്‍കിയ ആളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും ഈ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സൂചന. കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇത് വ്യക്തമായിട്ടും ആ നിലയില്‍ അന്വേഷണം ഉണ്ടാകാതെ പോയി. ഡി.എന്‍.എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി.എന്‍എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ച് മരണങ്ങളുടെ തെളിവുകള്‍ നിരത്താനാവുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കുന്നു,

ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും വനിത ഒഴിഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

പതിനാലുവര്‍ഷത്തിനിടെയുണ്ടായ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധു നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 2002നും 2016നുമിടയിലാണ് പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിക്കുന്നത്. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. മരിച്ചവരുടെ ബന്ധങ്ങള്‍ മനസ്സിലാക്കുന്ന ഗ്രാഫിക്സ് കൂടി കാണാം. ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു അത് ജോളിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിസാണ്. കിട്ടിയ തെളിവുകള്‍ക്ക് വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നുള്ള പരിശോധന. ഡി.എന്‍.എ ടെസ്റ്റുള്‍പ്പെടെ ശാസ്ത്രീയമായ മുഴുവന്‍ രീതികളും പരിശോധിക്കും. നിലവില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. മതിയായ തെളിവുകളോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്.പി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (4 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (19 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (22 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (39 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (44 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (48 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (51 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (54 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

Malayali Vartha Recommends