സ്ഥിരം വരുമാനമുള്ള ഭര്‍ത്താവിന് വേണ്ടി റോയിയെ കൊലപ്പെടുത്തി; റോയിയുടെ അമിത മദ്യപാനത്തോടും, അന്ധ വിശ്വാസത്തോടും എതിർപ്പ് കാണിച്ചു: പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതോടെ പക അവസാനിച്ചത് കൊലപാതകത്തിൽ- കസ്റ്റഡി അപേക്ഷയിൽ ഞെട്ടിക്കുന്ന വിശദീകരണങ്ങൾ

കൂടത്തായിയിലെ കൂട്ടക്കൊലയില്‍ ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തലുമായി ജോളി. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. റോയി തോമസിന്റെ മദ്യപാന ശീലത്തെ ജോളി എതിര്‍ത്തിരുന്നു. റോയിയുടെ അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാന്‍ കൊലപാതകത്തെ മാര്‍ഗമായി കണ്ടു. റോയിക്ക് പകരം സ്ഥിരവരുമാനമുള്ള ഒരാളെ ഭര്‍ത്താവാക്കാനും ജോളി ലക്ഷ്യമിട്ടതായി കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നു.
റോയി അതിയായ അന്ധവിശ്വാസമുള്ളയാളായിരുന്നു. ഇതിനെ പലപ്പോഴും ജോളി എതിര്‍ത്തിരുന്നു. പതിവായി മദ്യപിച്ച് വരുന്നയാളായിരുന്നു റോയി തോമസ്. റോയിയുടെ മദ്യപാനം ജോളിക്ക് അസഹനീയമായിരുന്നു. ജോളിക്ക് പരപുരുഷബന്ധമുണ്ടായിരുന്നു. ഇത് റോയി തോമസ് ചോദ്യം ചെയ്തിരുന്നു. ഇതും റോയിയോട് ദേഷ്യമുണ്ടാക്കി. സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഒഴിവാക്കാനും ജോളി ആലോചിച്ചു. ഇതാണ് റോയിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha