സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോര്.. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല..മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ വരാൻ സാധിച്ചില്ല..

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനാണ് ഭാരതാംബ വിവാദം വഴിവെച്ചത്. പിന്നാലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ഭാരതാംബ ചിത്രത്തിന്റെ പേരിൽ ഗവർണറുടെ പരിപാടി ബഹിഷ്‍കരിക്കുകയുണ്ടായി. ഇതിന് രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും ഉണ്ടാകുമെന്നായിരുന്നു ഗവർണറുടെ മറുപടി. പിന്നാലെ രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം
എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു.ഇപ്പോഴിതാരാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി വി.ശിവൻകുട്ടിയും ഗവർണർ രാജേന്ദ്ര ആർലേക്കറും ഇന്ന് ഒരേ വേദിയിൽ എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു . ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത് എന്നറിയിച്ചിരുന്നത് .
എന്നാൽപരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല.മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഓദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണറുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha