രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

ഒച്ചവെച്ച് തിരികെ കയറാന്‍ പറഞ്ഞെങ്കിലും കേള്‍ക്കാതെ... ചാലക്കുടി പുഴയില്‍ സമ്പാളൂര്‍ ഞര്‍ലക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.
പ്രശസ്ത ചിത്രകാരന്‍ പുത്തന്‍ചിറ പണിക്കശ്ശേരി വീട്ടില്‍ സുഗതന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇയാള്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയിലേക്ക് ചാടിയത്. ഒച്ചവെച്ച് തിരികെ കയറാനായി പറഞ്ഞെങ്കിലും ഇയാള്‍ കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി പോവുകയായിരുന്നു എന്ന് നാട്ടുകാര്‍ .
ചാലക്കുടിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്‌കൂബ സംഘം എത്തി തിരച്ചില്‍ നടത്തി. എന്നാല്‍ രണ്ട് ദിവസങ്ങളിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് ചാടിയ സ്ഥലത്തു നിന്ന് നൂറ് മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം പൊന്തിക്കിടന്ന നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ചാലക്കുടി അഗ്‌നിരക്ഷാസേന എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.
മാള പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ആളായിരുന്നു സുഗതന്‍ . പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
"
https://www.facebook.com/Malayalivartha