മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..

അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും. 10 വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.നമീബിയയില്‍ പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദര്‍ശിക്കുന്നത്. മോദിയുടെ ഓരോ യാത്രയും ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് .
ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് . ഡിജിറ്റല്‍ പണമിടപാടു സംവിധാനമായ യുപിഐ ഈ വര്‍ഷം അവസാനത്തോടെ നമീബിയയില്‍ നടപ്പാക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്‍ഡി-ദിത്വയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണു തീരുമാനം.ഡിജിറ്റല്‍ ടെക്‌നോളജി, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യമേഖല, വിദ്യാഭ്യാസം, അപൂര്‍വ ധാതുക്കള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും ധാരണയായിട്ടുണ്ട്. നമീബിയയില്‍ ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കാനും ആരോഗ്യ, മരുന്ന് രംഗത്ത് കൈകോര്‍ക്കാനുമുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു.
നമീബിയയുടെ ഏറ്റവും പരമോന്നത സിവിലിയന്‍ അംഗീകാരമായ ‘ഓര്‍ഡര്‍ ഓഫ് ദ് മോസ്റ്റ് എന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ്’ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. വിദേശരാജ്യത്തുനിന്നു മോദിക്കു ലഭിക്കുന്ന 27ാമത്തെ അംഗീകാരമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമീബിയന്‍ സന്ദര്‍ശനം ഇന്ത്യയുടെ ധാതുമേഖലയ്ക്ക് വലിയ വഴിത്തിരിവാകും എന്ന് പ്രതീക്ഷ. പ്രതിരോധം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍ണായക ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മേഖലകളിലെ ഇന്ത്യ-നമീബിയ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ബുധനാഴ്ച നടന്ന ചര്‍ച്ച എന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തില്‍ 'നിരവധി പുതിയ വഴികള്‍' ചേര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മോദി തന്നെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രധാനമായും സിങ്ക്, വജ്ര സംസ്‌കരണം പോലുള്ള ധാതു വിഭവങ്ങളിലാണ്. നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, യുറേനിയം, ചെമ്പ്, കൊബാള്‍ട്ട്, അപൂര്‍വ ഭൂമി എന്നിവയുടെ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ട്.ഇവിടത്തെ ലിഥിയം, ഗ്രാഫൈറ്റ്, ടാന്റലം എന്നിവ ഇന്ത്യയ്ക്ക് താല്‍പ്പര്യമുള്ളവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും
ലിഥിയം, സിങ്ക്, അപൂര്‍വ ലോഹങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരും നമീബിയ ആണ്. നമീബിയയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാഹുല്‍ ശ്രീവാസ്തവയും നേരത്തേ വ്യക്തമാക്കിയതാണ്.ഇതിന് പുറമേ ഇവിടത്തെ വജ്ര ഖനികളിലും ഇന്ത്യ കണ്ണ് വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha