വർഷങ്ങളുടെ പാരമ്പര്യമാണ് ചൈനയുടെ ശത്രുതയ്ക്ക്..ഹിമാലയൻ താഴ്‌വരകളിൽ ചൈന ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിക്കുന്ന വമ്പൻ ജലവൈദ്യുത പദ്ധതി, ഒരു ജലബോംബായി വളരുന്നു..

ചൈന ഇന്ത്യയ്ക്ക് എന്നും ഭീഷണിയാണ് . അതിന് വർഷങ്ങളുടെ പാരമ്പര്യമാണ് ഉള്ളത് . ചൈനയുടെ നീക്കങ്ങൾ എല്ലാം മനസ്സിൽ കണ്ടു കൊണ്ട് ഇന്ത്യയും ഒരുപടി മുൻപേ കാര്യങ്ങൾ നീക്കാറുണ്ട് . നിലവിലെ ഇന്ത്യയുടെ ആശങ്കയാണ് പറയാൻ പോകുന്നത് . ഇന്ത്യയും ചൈനയും തമ്മിൽ രാഷ്ട്രീയ നയ, അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഹിമാലയൻ താഴ്‌വരകളിൽ ചൈന ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിക്കുന്ന വമ്പൻ ജലവൈദ്യുത പദ്ധതി,
ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശിക ഭൗമരാഷ്ട്രീയ സമവാക്യങ്ങൾക്കും ഉയർത്തുന്ന വെല്ലുവിളി അത്ര ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറാൻ പോകുന്ന മെഡോഗ് ജലവൈദ്യുത നിലയം, പുതിയൊരു സംഘർഷ മേഖലയായി മാറുമോ എന്ന ആശങ്കയിലാണ് ലോകം. അതിർത്തിയുടെ വശത്ത് ഒരു പ്രതികാര അണക്കെട്ട് നിർമ്മിക്കാൻ അവർ പദ്ധതിയിടുന്നു, ഇത് കുറഞ്ഞത് പരിസ്ഥിതിക്ക് ഒരുപോലെ വിനാശകരമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു . ഈ ‘ജലബോംബ്’ പദ്ധതി ഇന്ത്യയുടെ സാമ്പത്തിക, പാരിസ്ഥിതിക,
തന്ത്രപരമായ നിലനിൽപ്പിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് നോക്കാം.ടിബറ്റിലെ യാർലുങ് സാങ്‌പോ നദിയിലാണ് ചൈന ഈ മെഗാ ഡാം നിർമ്മിക്കുന്നത്. ഈ നദി ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ ബ്രഹ്മപുത്രയായി മാറുന്നു. അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്നതിനുമുമ്പ്, ടിബറ്റിലൂടെ ഏകദേശം 1,700 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ച്,
‘ഗ്രേറ്റ് ബെൻഡ്’ എന്നറിയപ്പെടുന്ന ഒരു വലിയ വളവിൽ വെച്ചാണ് നദി തെക്കോട്ട് തിരിയുന്നത്. ഈ തന്ത്രപ്രധാനമായ സ്ഥലത്താണ് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മെഡോഗ് ജലവൈദ്യുത നിലയം ചൈന നിർമ്മിക്കുന്നത്. 2024 ഡിസംബർ 25-നാണ് ഇതിന് അനുമതി ലഭിച്ചത്. ഇത് പൂർത്തിയായാൽ നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർജസിനെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും ശക്തമായ ജലവൈദ്യുത പദ്ധതിയായി ഇത് മാറും.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്കും വിശ്വാസക്കുറവിനും ഇടയിൽ ഈ പദ്ധതി ഒരു പുതിയ ഭീഷണിയായി ഉയർന്നുവരുമോ എന്ന ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഈ പദ്ധതിയെ “ഒരു അസ്തിത്വ ഭീഷണി” എന്ന് വിശേഷിപ്പിച്ചത് ഈ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. “ഇതൊരുതരം ‘വാട്ടർ ബോംബ്’ ആയി പോലും ചൈനയ്ക്ക് ഉപയോഗിക്കാം,” അദ്ദേഹം മുന്നറിയിപ്പ് നൽകി.ഏതായാലും ഇന്ത്യ ഒരുപടി മുൻപേ അത് തടയാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha