അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ സമരാനുകൂലികള്‍...ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ, ചവിട്ടി പൊളിച്ച് പോലീസ്..

ഇന്നലെ ഭാരതം മുഴുവൻ സ്തംഭിപ്പിക്കും എന്നൊക്കെ പറഞ്ഞിട്ട് കേരളത്തിൽ മാത്രമാണ് ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള ,പണ്ടത്തേതു പോലെയല്ല ജനങ്ങൾ കാര്യമായി പ്രതികരിച്ചു തുടങ്ങി . ഇന്നലെ പല ജില്ലകളിൽ നിന്നും വന്നിട്ടുള്ള വീഡിയോകളിൽ സമരക്കാരെ ഓടിപ്പിക്കുന്ന ജനങ്ങളുടെ വീഡിയോ കാണാനായിട്ട് സാധിച്ചു , ഇന്നലെ പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികള്‍.
അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂള്‍ മതില്‍ക്കെട്ടിന് ഉള്ളിലാക്കി ഗേറ്റ് പൂട്ടിയത്. ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകര്‍ത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.രാവിലെ ജോലിക്കെത്തിയ അധ്യാപകര്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് സമരക്കാര്‍ പറയുന്നത്. പൊലീസ് എത്തിയപ്പോഴും വൈകിട്ട് 3.30 വരെയാണ് ഡ്യൂട്ടി സമയമെന്നും അതു കഴിയുമ്പോള്‍ തുറന്നുവിടാമെന്നും സമരക്കാര്‍ പറഞ്ഞു.
ഇതോടെ പൊലീസ് മടങ്ങിപ്പോയി.വൈകിട്ട് മൂന്നര കഴിഞ്ഞും ഗേറ്റ് തുറക്കാതെ വന്നതോടെ സിഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍ രാത്രി 12 മണിവരെ ഗേറ്റ് തുറക്കാനാവില്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സിഐ പറഞ്ഞു. നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ അധികാരമുള്ളതു പോലെ അവര്‍ക്കു ജോലി ചെയ്യാനുള്ള അധികാരമുണ്ടെന്നു സിഐ പറഞ്ഞു. സമരക്കാര്‍ വഴങ്ങാതിരുന്നതോടെ സിഐ മുരളീകൃഷ്ണന്‍ ജീപ്പില്‍നിന്ന് ടയര്‍ മാറുന്ന ഉപകരണം എടുത്തുകൊണ്ടുവന്ന് ഗേറ്റിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
പണിമുടക്ക് ദിനത്തില്‍ അധ്യാപകര്‍ ജോലിക്കെത്തിയതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയത്.താക്കോലുമായി സമരക്കാര്‍ പോകുകയും ചെയ്തു. ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാല്‍, സ്‌കൂളിന്റെ പ്രവര്‍ത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനല്‍കാതിരുന്നതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പൂട്ട് തല്ലി തകര്‍ത്ത് അധ്യാപകരെ പുറത്തിറക്കിയത്.അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവര്‍ത്തകര്‍ ഗേറ്റ് പൂട്ടിയിരുന്നു.
https://www.facebook.com/Malayalivartha