പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടികയില്‍ കേരള സിലബസിലുള്ള കുട്ടികള്‍ പിന്നിലായി. ആദ്യ 100 റാങ്കെടുത്താല്‍ 79 റാങ്കുകളും സിബിഎസ്ഇ സിലബസില്‍ നിന്നുള്ള കുട്ടികളാണ്. കേരള സിലബസിലുള്ള 21 കുട്ടികളാണ് ആദ്യ നൂറില്‍. റാങ്ക് പട്ടിക https://cee.kerala.gov.in/cee/ സൈറ്റില്‍.
തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ ജോഷ്വാ ജേക്കബ് അഞ്ചാം റാങ്കിലായിരുന്നു. പഴയ പട്ടികയില്‍ കേരള സിലബസിലെ വിദ്യാര്‍ഥി ജോണ്‍ ഷിനോജായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയില്‍ ജോണ്‍ ഷിനോജ് ഏഴാം റാങ്കിലാണ്.
എറണാകുളം സ്വദേശി ഹരികിഷന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയക്കാണ് മൂന്നാം റാങ്ക്. ഫറോക്ക് സ്വദേശി ആദില്‍ സയാനാണ് നാലാം റാങ്ക്. പഴയ പട്ടികയിലും ആദില്‍ നാലില്‍ തന്നെയായിരുന്നു. ബംഗളൂരു സ്വദേശികളായ അദ്വൈത് അയിനിപ്പള്ളി, അനന്യ രാജീവ് എന്നിവരാണ് അഞ്ച് ആറ് റാങ്കുകളില്‍. എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ് ഏഴാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അക്ഷയ് ബിജു, അച്യുത് വിനോദ്, അന്‍മോല്‍ ബൈജു എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍.
https://www.facebook.com/Malayalivartha