പശുവിന്റെ പേരിൽ അല്ല, കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിൽ:- തന്റെ വാക്കുകളെല്ലാം വളച്ചൊടിക്കുകയാണെന്ന് സുരേഷ് ഗോപി എംപി

എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്, കലാകാരന്‍മാരെയോ അവരുടെ സംഘടനയേയോ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് എംപി സുരേഷ് ഗോപി. രാജ്യത്ത് ആള്‍ കൂട്ടകൊല ഇല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇതിന് തെളിവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സാംസ്കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്ത് വന്നത്. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് കാരണമില്ലാത്ത പ്രശ്നങ്ങളാണ് ഉള്ളത്. ഉത്തരേന്ത്യയില്‍ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിലാണെന്നും സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















