പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പ്രളയബാധിതരായ കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക. 10,000 രൂപയാണ് ധനസഹായം. 25,648 കുടുംബങ്ങള്‍ക്കായി 25.64 കോടി രൂപയാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. സംസ്ഥാന ദുരന്ത പ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയില്‍ നിന്നാണ് പണം അനുവദിച്ചത്. തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
12.82 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ബാക്കി 12.82 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച വിശദമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
വൈകാതെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. വീടുകളില്‍ വെള്ളം കയറുകയോ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ മൂലം മണ്ണ്, ചെളി, പാറ എന്നിവ വീടുകളില്‍ കയറുകയോ ചെയ്ത് നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് വീട് വൃത്തിയാക്കുന്നതിനായി റേഷന്‍ കാര്‍ഡ് ഒന്നിന് 10,000 രൂപ വീതം അനുവദിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha

























