Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മുഹമ്മദിനായി മോദി നേരിട്ടിറങ്ങും; അയോധ്യയില്‍ നിലപാട് വ്യക്തമാക്കിയ പുരാവസ്തുഗവേഷകന് നേരെ തീവ്ര മുസ്വലിം വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

17 OCTOBER 2019 12:41 PM IST
മലയാളി വാര്‍ത്ത

അയോധ്യയില്‍ നിലപാട് വ്യക്തമാക്കിയ പുരാവസ്തുഗവേഷകന് നേരെ തീവ്ര മുസ്വലിം വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. സ്വാഭാവികമായും ഗൗരവമുളള വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സര്‍ സയ്യദ് ദിനത്തില്‍ കോഴിക്കോട് എത്തുന്ന പ്രസിദ്ധ പുരാവസ്തു ഗവേഷകന്‍ പദ്മശ്രീ കെ കെ മുഹമ്മദിനെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും തടയാന്‍ കോപ്പുകൂട്ടി തീവ്രമുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍.

സര്‍ സയ്യദ് ദിനത്തില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്റെ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് കെ കെ മുഹമ്മദ് എത്തുന്നത്. 19ന് നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യാതിഥി. അലിഗഢ് പൂര്‍വ വിദ്യാര്‍ഥിയായ കെ കെ മുഹമ്മദ് കഴിഞ്ഞ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് നേടിയതിന്റെ ഭാഗമായാണ് ആദരിക്കുന്നത്. എന്നാല്‍, അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ സ്ഥലത്ത് രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദായിരുന്നു. ഈ റിപ്പോര്‍ട്ട് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി തെളിവായി സ്വീകരിച്ചിരുന്നു. ഇതാണ് തീവ്രമുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ പങ്കെടുക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ കെ മുഹമ്മദിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് അലിഗഢ് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ്. കെ കെ മുഹമ്മദിനെ ആദരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എസ്എസ്എഫ് പരസ്യമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാദമായ തര്‍ക്ക മന്ദിരത്തിനു താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രപരമായി മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് കെ.കെ മുഹമ്മദ് കണ്ടെത്തിയത്. വാസ്തവത്തില്‍, രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍ ഒരു വലിയ ക്ഷേത്രഘടന ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. 1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 1976-77 കാലഘട്ടത്തിലാണ് ആദ്യത്തെ ഖനനം നടത്തിയത്. താന്‍ ആ സംഘത്തിലെ അംഗവും ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്ലീമുമായിരുന്നു.1971 നും 1977 നും ഇടയില്‍ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സംസ്‌കാരം എന്നിവയുടെ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ് നൂറുല്‍ ഹസന്റെ സമയത്താണ് ഖനനം നടന്നത്. ഖനനത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. വിവാദമായ മന്ദിരം പോലീസിന്റെ കസ്റ്റഡിയിലായിരുന്നു, സാധാരണ സന്ദര്‍ശകരെയൊന്നും അകത്തേക്ക് അനുവദിച്ചില്ല. എന്നാല്‍ ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. മാത്രമല്ല, അയോദ്ധ്യ പ്രശ്നം ഇപ്പോഴത്തേതു പോലെ അത്ര ഗൗരവമേറിയത് ആയിരുന്നില്ല. ഗവേഷക സംഘം അകത്തേക്ക് കടന്നപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ് കണ്ടെത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ് രണ്ടാമത്തെ ഖനനം നടത്തിയത്. അപ്പോഴേക്കും പള്ളി നശിപ്പിക്കപ്പെട്ടിരുന്നു. ഖനനത്തിന് മുമ്പ് റഡാര്‍ (ജിപിആര്‍) സര്‍വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന് കണ്ടെത്തി. നിരവധി അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരാവസ്തു ഗവേഷകരായ ഹരി മഞ്ജി, ബി.ആര്‍. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഖനനം നടത്തിയത്. ആദ്യത്തെ ഖനന വേളയില്‍ പള്ളിയില്‍ 12 ക്ഷേത്രസ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പല തൂണുകളും നില്‍ക്കുന്ന അടിത്തറകളും ഖനനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ ഖനനത്തില്‍ 17 വരികളിലായി 50 ലധികം തൂണുകളുടെ അടിത്തറ കണ്ടെത്താനായി. അതിനര്‍ത്ഥം ക്ഷേത്രത്തിന്റെ ഘടന ഗംഭീരവും വലുതുമായിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ തീര്‍ത്ഥജലം ഒഴുകുന്ന പ്രണാലിയും സംഘം കണ്ടെത്തി. മുതലയുടെ മുഖത്തിന്റെ ആകൃതിയിലുളള മകര പ്രണാലിയായിരുന്നു അത്. ഗംഗാ നദിയെ സൂചിപ്പിക്കുന്നതാണ് മുതലയുടെ ആകൃതി. ചില ക്ഷേത്രങ്ങളില്‍ നിങ്ങള്‍ ശ്രീകോവിലിനു സമീപം എത്തും മുന്‍പ് രണ്ടു ശില്‍പങ്ങളെ കാണനാകും. ഒന്ന് മുതലയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. മറ്റൊന്ന് ആമയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. അതായത് പവിത്രമായ ശ്രീകോവിലിന് അടുത്തേക്ക് നിങ്ങള്‍ എത്തും മുന്‍പ് ഗംഗ, യമുന, സരസ്വതി നദിജലത്താല്‍ ശുദ്ധരായി എന്നാണു വിശ്വാസം. ഇതിനെല്ലാം അര്‍ത്ഥം ഈ ഭൂമിയില്‍ വളരെ ചിരപുരാതനവും അതിവിപുലവുമായി ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നാണെന്ന് മുഹമ്മദിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് കേരളത്തിലെ മുസ്ലീംതീവ്രവാദസംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. മുഹമ്മദിനെ കോഴിക്കോട് വെച്ച് തടയാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends