Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

16 SEPTEMBER 2026 07:53 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഡി.ജി.പി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചടങ്ങില്‍ വച്ചാണ് ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ രണ്ട് യുവാക്കള്‍ കൊണ്ടുവന്നുവെന്നും കോടികള്‍ വിലമതിക്കുന്ന വാര്‍ത്തയായിരുന്നു അതെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പരാമര്‍ശം. മുഖ്യമന്ത്രിക്കെതിരെ വ്യാജ രേഖകള്‍ ചമച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും യുവാക്കളെ കണ്ടെത്തണമെന്നും അഗസ്റ്റിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖകള്‍ കണ്ടെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും തന്റെ കൈയില്‍ മറുപടിയില്ലെന്ന് ആന്റോ അഗസ്റ്റിന്‍ മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. 'മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്? എങ്ങനെയാണ് വാര്‍ത്ത ചെയ്യുന്നത്? കോണ്‍ഗ്രസില്‍ നിങ്ങളെ ആരെല്ലാം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങളുടെ കൈയില്‍ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ ഈ നാടകത്തിന്റെ ആവശ്യമില്ല' എന്നായിരുന്നു ആന്റോ അഗസ്റ്റിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (23 minutes ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (35 minutes ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (44 minutes ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (48 minutes ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (1 hour ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (1 hour ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (1 hour ago)

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (3 hours ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (3 hours ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (3 hours ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (3 hours ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (3 hours ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (3 hours ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

Malayali Vartha Recommends