കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്

വൈദ്യുതിലൈനില്‍ തട്ടുന്ന മരച്ചില്ലകള്‍ വെട്ടാന്‍ കെഎസ്ഇബി ഉപയോഗിക്കുന്ന തോട്ടിയില്‍നിന്ന് ഊരിവീണ അരിവാള്‍ തട്ടി വഴിയാത്രക്കാരിക്കു ഗുരുതര പരുക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകി(75)ക്കാണ് പരുക്കേറ്റത്. വയര്‍ കീറിയനിലയില്‍ ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോെട വടകര മണിയൂര്‍ ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം.
വൈദ്യുതിലൈനില്‍ തട്ടുന്ന മരച്ചില്ലകള്‍ വെട്ടാന്‍ കെഎസ്ഇബി ജീപ്പില്‍ കൊണ്ടുപോയ തോട്ടിയാണ് അപകടമുണ്ടാക്കിയത്. തോട്ടിയുടെ ബോള്‍ട്ട് അഴിഞ്ഞ് തെറിച്ച വാള്‍ നടന്നുപോകുകയായിരുന്ന ജാനകിയുടെ ശരീരത്തില്‍ തട്ടുകയായിരുന്നു. കെഎസ്ഇബിയുടെ ജീപ്പില്‍ത്തന്നെ ജാനകിയെ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
https://www.facebook.com/Malayalivartha



























