വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ച ജോളിയുടെ ഷാള്‍ വലിച്ച് മാറ്റാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപത്രി ജോളിയാമ്മ ജോർജ്ജിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അജ്ഞാതനായ യുവാവ് ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജോളിയെ കനത്ത സുരക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷോള്‍ നീക്കം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















