മറുനാടന്‍ ലൈംഗികത്തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നുവെന്ന് കണ്ടെത്തൽ; അന്യസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേനയാണ് പലരും വരുന്നത്

നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ പണി ചെയ്യുന്ന നാടാണ് കേരളം. എന്നാൽ ഇവരുടെ മറവിൽ മറുനാടന്‍ ലൈംഗികത്തൊഴിലാളികളും കേരളത്തിലേക്ക് എത്തുന്നുവെന്നാണ് വിവരം. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും ലൈംഗികവൃത്തിക്കായി യുവതികളെത്തുന്നു. കേരളത്തിലെ ചില ഏജന്‍സികളും ഇതിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തൽ.
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയിലാണ് ഇക്കാര്യം തെളിവായത്. പെരുമ്ബാവൂരിലാണ് മറുനാടന്‍ ലൈംഗികത്തൊഴിലാളികള്‍ കൂടുതല്‍ എന്നാണ് കണ്ടെത്തൽ . ബന്ധുക്കളെന്ന വ്യാജേന എത്തുന്ന സ്ത്രീകളാണ് ലൈംഗികത്തൊഴിലിലേക്ക് നീങ്ങുന്നതെന്നും കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയില്‍ 12 സ്ത്രീകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഏഴുപേരും അന്യ സംസ്ഥാനക്കാരായിരുന്നു . മറുനാടന്‍ ലൈംഗികത്തൊഴിലാളികളുടെ വരവ് എച്ച്.ഐ.വി., മറ്റു ലൈംഗിക രോഗങ്ങള്‍ എന്നിവ പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















