എം.ജി സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ഇടപെട്ട് വഴിവിട്ട് മാര്‍ക്ക് അനുവദിച്ചതില്‍ നിന്ന് ജനശ്രദ്ധതിരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യക്തിരപരമായ ആക്ഷേപവുമായി സി.പി.എം

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, നിരവധി തവണ എംപി, രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിടിപാടുള്ള ഉന്നത രാഷ്ട്രീയ നേതാവ്, മുന്‍ ആഭ്യന്തര മന്ത്രി. അതിലെല്ലാം ഉപരി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയ്ക്ക് 2017ലെ സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ കിട്ടിയ മാര്‍ക്ക് 206. എഴുത്ത് പരീക്ഷയില്‍ 828. ആകെ മാര്‍ക്ക് 1034. ശതമാനം 51.06. റാങ്ക് 210.
ആ വര്‍ഷം ഒന്നാം റാങ്ക് കിട്ടിയത് ദുരൈഷെട്ടി അനുദീപിന് എഴുത്തുപരീക്ഷയിലെ മാര്‍ക്ക് 950, അഭിമുഖ മാര്‍ക്ക് 176. ആകെ മാര്‍ക്ക് 1126. ശതമാനം 55.60. അതായത് രമിത് ചെന്നിത്തലയെക്കാള്‍ 122 മാര്‍ക്ക് കൂടുതല്‍ കിട്ടിയ അനുദീപിന് അഭിമുഖത്തില്‍ രമിത് ചെന്നിത്തലയെക്കാള്‍ 30 മാര്‍ക്ക് കുറവാണെന്നും വാര്‍ത്തയില്‍ പറയുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് ഷീറ്റുകളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
എം.ജി സര്‍വ്വകലാശാലയിലെ വിവാദമായ മാര്‍ക്ക് ദാനം പ്രതിപക്ഷനേതാവാണ് പുറത്ത് കൊണ്ടുവന്നത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകനെ ടാര്‍ഗറ്റ് ചെയ്ത് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എഞ്ചിനിയറിംഗിന് 40 മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കിയിരുന്നെന്ന് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതൊന്നും കേട്ട് പ്രതിപക്ഷം തളരാത്തതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ മകനെതിരെ നീങ്ങുന്നത്. എം.ജി സര്‍വ്വകലാശാലയില്‍ നടന്ന അദാലത്തില്‍ മാര്‍ക്ക് നല്‍കിയില്ലെന്ന് മന്ത്രിയും പഴ്‌സണല്‍സ്റ്റാഫ് അംഗവും പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച മിനിറ്റ്‌സ് പുറത്ത് വന്നതോടെ മന്ത്രി പ്രതിരോധത്തിലാണ്.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയിരിക്കുന്ന മാര്‍ക്ക്ദാനത്തില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് അവര്‍ നോക്കുന്നത്. മന്ത്രി കെ.ടി ജലീലിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുകയാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും അദ്ദേഹത്തിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയുമാണ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി വഴിവിട്ട് ഇടപെട്ടെന്ന് കണ്ടെത്തിയെങ്കിലും ഒന്നും നടന്നില്ല. എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവും എതാണ്ട് അതേ വഴിയിലാണ് നീങ്ങുന്നത്. മാര്‍ക്ക് ദാനം ചെയ്തത തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റാണ് എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മന്ത്രി. കേരള സര്‍വകലാശാല പരീക്ഷാ കലണ്ടറിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം വേണമെന്നും മന്ത്രിയുടെ ഓഫീസ് ഇമെയില്‍ വഴി ആവശ്യപ്പെട്ടു. സര്‍വകലാശാല ഭരണകാര്യങ്ങളില്‍ മന്ത്രിക്ക് ഇടപെടാന്‍ അധികാരമില്ലെന്നിരിക്കെയാണ് ഈ നീക്കം.
https://www.facebook.com/Malayalivartha


























