ഊബര്‍ ടാക്സി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്; രണ്ടു പ്രതികള്‍ അറസ്റ്റില്‍
തൃശൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ തോപ്പുംപടി, ആലുവ സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
കാര്‍ തട്ടിയെടുത്ത് വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പോലീസ് പിന്തുടര്ന്ന് വന്നതോടെ കാര്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ആലുവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളത്തേക്ക് ഊബര്‍ ടാക്സി ഓട്ടം വിളിച്ചത്.
ടാക്സി ദേശീയപാതയില്‍ ആമ്പല്ലൂരിലെത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച് റോഡില്‍ തള്ളിയ ശേഷം കാറുമായി കടന്നുകളയുകയായിരുന്നു.
പോലീസ് പിന്തുടര്‍ന്നതോടെ കാര്‍ കാലടിയില്‍ നിന്ന് കണ്ടെത്തി. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഡ്രൈവര്‍ രാഗേഷ് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha