നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും ഡച്ച് ഭാഷയില്‍ സ്വാഗതം അര്‍പ്പിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു

കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഇരുവരെയും ഡച്ച് ഭാഷയില്‍ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ട്വിറ്ററിലൂടെയാണ് പിണറായി ഡച്ച് ഭാഷയില്‍ ഇരുവര്‍ക്കും സ്വാഗതം അര്‍പ്പിച്ച് സന്തോഷം പങ്കു വച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്ഞി മാക്സിമയുമൊത്ത് രാജാവ് കൊച്ചിയിലെത്തിയത്. പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്നു നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍ പറഞ്ഞു. മട്ടാഞ്ചേരി ഡച്ച് കൊട്ടാര സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയുമായി വൈകിട്ടാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha