ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് മന്ത്രി കെ.ടി. ജലീല്‍; മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല

ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മന്ത്രി കെ.ടി. ജലീല്‍. എന്നാല്‍ മാര്‍ക്ക് ദാന വിവാദത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. അദ്ദേഹത്തിന്റെ മകന്‍ 608 റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ അത് അസ്വാഭാവികത ഉണ്ടാക്കുന്ന കാര്യമാണ്. പി.എസ്.സി പരീക്ഷയില്‍ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്. അതേ മാനദണ്ഡം യു.പി.എസ്.സി പരീക്ഷയില്‍ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തില്‍ ഉപയോഗിച്ചാല്‍ 800 ന് താഴെയാണ് റാങ്ക് ഉണ്ടാവേണ്ടത്. അദ്ദേഹത്തെക്കാള്‍ മാര്‍ക്ക് ലഭിച്ച 299 ആളുകളെ മറികടന്ന് അഭിമുഖത്തിലെ ഏറ്റവും ഉന്നത മാര്‍ക്ക് ലഭിച്ചത് ചെന്നിത്തലയുടെ മകനാണ്. രമേശ് ചെന്നിത്തല ഇതിനായി ഇടപെട്ടു എന്നൊന്നും താന്‍ പറയുന്നില്ലെന്നും ആരിടപെട്ടാലും അസ്വാഭാവികതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മന്ത്രി അദാലത്തില്‍പങ്കെടുക്കേണ്ടെന്ന് രാജന്‍ ഗുരുക്കള്‍ പറഞ്ഞത് ശരിയാണെന്നും തനിക്കും സമാനമായ നിലപാടാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























