തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിൽ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കിന്റെ അഭ്യാസപ്രകടനം!! പ്ലസ് വണ്‍ വിദ്യാര്‍ഥികൾക്ക് പരിക്ക്....

തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പാഞ്ഞുകയറി. സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രോഹിതിന്റെ കാലിനും രുക്മയുടെ മുഖത്തും സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കിലായിരുന്നു അഭ്യാസപ്രകടനം.
https://www.facebook.com/Malayalivartha






















