7 ലക്ഷം രൂപ വില വരുന്ന കാറിനെ നായ്ക്കൾ കടിച്ച് തകർത്തു; നായ്ക്കൾ ലക്ഷ്യം വച്ചത് മറ്റൊന്ന്; ഒടുവിൽ സംഭവിച്ചത്

പുതിയ കാറിൽ പൂച്ച പ്രസവിച്ചു. യുവാവിന് വൻ നാശം സംഭവിച്ചു. വീടിൻറെ മുൻ വശം നിര്‍ത്തിയിട്ട പുതിയ കാറിന്റെ ബോണറ്റിനകത്ത് പൂച്ച പെറ്റു. എന്നാൽ പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ തെരുവുനായ്ക്കള്‍ കാര്‍ കടിച്ചു തകര്‍ക്കുകയായിരുന്നു. 7 ലക്ഷം രൂപ വിലവരുന്ന കാറാണ് നശിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. പൊന്നാനി തെയ്യങ്ങാട് ഉണ്ണിരാമന്‍ പറമ്ബില്‍ വേലായുധന്റെ മകന്‍ വിജേഷ് ലാലിൻറെ കാറിനാണ് ഈ നാശം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞമാസം വാങ്ങിയ കാറാണ് തെരുവുനായ്ക്കള്‍ കടിച്ച് നശിപ്പിച്ചത് .
എന്നാല്‍ പൂച്ച കുഞ്ഞുങ്ങൾ ബോണിറ്റിൽ സുരക്ഷിതരാണ്. നായ്ക്കള്‍ കാറിനടിയിലൂടെ കയറി ബോണറ്റിനകത്തെ വയറുകളും പൈപ്പുകളുമെല്ലാം കടിച്ച് മുറിച്ചു കളയുകയായിരുന്നു. മുന്‍വശത്തെ ടയറും കടിച്ചു കീറി. ഹെഡ്ലൈറ്റിലേക്കുള്ള കേബിളുകളും തകര്‍ത്തു. കൂടാതെ കാറിനു ചുറ്റും മാന്തിയും കടിച്ചും അടയാളങ്ങള്‍ വീഴ്ത്തി . കാര്‍ വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം നശിച്ചു. മുന്‍ഭാഗത്ത് പെയിന്റിളകി വലിയ അടയാളങ്ങളും വീണു. എന്നാൽ ഈ പ്രദേശത്ത് തെരുവുനായ ശല്യം കൂടിവരികയാണെന്നാണ് നാട്ടുകാർക്ക് പരാതി ഉണ്ട്.
https://www.facebook.com/Malayalivartha






















