അരിവ്യവസായിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ചാലക്കുടിസീമ നാലുമാസം ഗർഭിണി; മൂന്ന് വർഷം കാത്തിരുന്ന് വ്യവസായിയെ കുടുക്കാൻ അജീര്‍ ഹൂസൈനില്‍ നിന്നും ഗര്‍ഭം ധരിക്കുകയായിരുന്നെന്നും, ഇരുവരും ചേർന്ന് പണം തട്ടാൻ കുട്ടിയുടെ അച്ഛൻ ബിജു കർണനാണെന്നും വരുത്തി തീർക്കാൻ ശ്രമിച്ചോ എന്നും സംശയം:- ഡിഎൻഎ ടെസ്റ്റിന് തയ്യാറെന്ന് അരി വ്യവസായി

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രമുഖ അരിവ്യവസായിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ നാലുമാസം ഗർഭിണിയെന്ന് റിപ്പോർട്ടുകൾ. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു സീമ നിരന്തരം ബിജു കർണ്ണനെ ഭീഷണിപ്പെടുത്തിയിരുന്നത്. ബിജുവിനെ വലയില്‍ വീഴ്‌ത്താന്‍ കരൂതിക്കൂട്ടി ഇവര്‍ കൂടെ താമസിക്കുന്ന അജീര്‍ ഹൂസൈനില്‍ നിന്നും ഗര്‍ഭം ധരിക്കുകയായിരുന്നെന്നും ഇരുവരും ചേര്‍ന്നായിരിക്കാം പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
കുഞ്ഞിന്റെ അച്ഛൻ ബിജുവാണെന്ന സീമയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. സീമയുമായി അടുത്ത ഘട്ടത്തില്‍ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താന്‍ ഇവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം വശത്താക്കിയതെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്.
പരാതിയില്‍പ്പറയുന്ന മുഴുവന്‍ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയില്‍ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂര്‍ ആലുങ്കല്‍ മന്‍സൂറിനും നല്‍കിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നുമാണ് സീമ പ്രാഥമീക ചോദ്യം ചെയ്യലില്‍ പൊലീസില്‍ സമ്മതിച്ചിട്ടുള്ളത്. സീമ ബിജു കര്‍ണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. മൂന്ന് വർഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ കുടുക്കിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യവസായിയുമായി പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി സീമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിനും കൂടി കൂടിയതോടെയാണ് വൻ തുക ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും സീമ മൊഴി നൽകി. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുൻപ് ബന്ധം പിരിഞ്ഞു. തുടർന്ന് ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭർത്താവിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവർത്തനങ്ങളിൽ ഭർത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തിലെ പി.ഒ. റോഡില്‍നിന്നു സീമയെ പെണ്‍വാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ബ്ലാക്മെയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തല്‍. അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്താണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചാലക്കുടിയിലെ ഇവരുടെ താമസകേന്ദ്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഷീറ്റുകൊണ്ട് മറച്ചതും വൃത്തി ഹീനവുമായ ഷെഡിന്റെ ഒരു ഭാഗത്ത് വാടകയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഇവര്‍ പൊലീസിന് നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ 500 രൂപയില്‍ താഴെ മാത്രമാണ് ബാലന്‍സ് ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്നുംവമ്പൻ സെക്സ് റാക്കറ്റിലെ കണ്ണിയെന്നും മറ്റുമാണ് ഇതുവരെ സീമയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. സീമയെ മുന്നില്‍ നിര്‍ത്തി, ഉന്നതതരുമായി അടുത്തു ബന്ധമുണ്ടായിരുന്നവരിലാരെങ്കിലുമാകാം സെക്സ് റാക്കറ്റ് നടത്തിപ്പിന് ചുക്കാന്‍ പിടിച്ചതെന്നാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha



























