മുന്‍ ഡിജിപി വി.ആര്. രാജീവന് നിര്യാതനായി...
മുന്‍ ഡിജിപി വി.ആര്. രാജീവന് (68) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കാക്കനാട് ഇടച്ചിറയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം ഡിജിപി ആയാണ് സേനയില്‍ നിന്ന് വിരമിക്കുന്നത്
ഷൊര്‍ണൂര്‍ എഎസ്പി ആയി കേരള കേഡറില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച അദേഹം കോട്ടയം, കൊല്ലം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, സതേണ്‍ റീജിയണ്‍ ഐജി എന്ന സ്ഥാനങ്ങളും രാജീവന് വഹിച്ചിട്ടുണ്ട്.. മൃതദേഹം അമൃത ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അത്താണി ശ്മശാനത്തില്‍ നടക്കും.
"
https://www.facebook.com/Malayalivartha