പ്രഭാത സവാരിക്കു പോയ യുവതികളുടെ മേല്‍ ടാങ്കര്‍ ലോറി കയറി.. ഒരു മരണം
പ്രഭാത സവാരിക്കു പോയ യുവതികളുടെ മേല്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി. ചേറ്റുവ എം.ഇ.എസ് സെന്ററില്‍ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേലാണ് ടാങ്കര്‍ ലോറി കയറിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചേറ്റുവ ചുള്ളിപ്പടിക്ക് സമീപം താമസിക്കുന്ന നീരുകെട്ടി ഷൈജുവിന്റെ ഭാര്യ സുബിതയാണ് മരിച്ചത്. ടാങ്കര്‍ ലോറി തട്ടി സുബിത ടയറിനടിയില്‍പെടുകയായിരുന്നു. സഹയാത്രിക നാലകത്ത് പടുവിങ്ങല്‍ ജഹാംഗീറിന്റെ ഭാര്യ സെബിത റോഡിന് വശത്തേക്ക് തെറിച്ച് വീണ് രക്ഷപ്പെട്ടു.
നിസാര പരിക്കുകളോടെ സെബിതയെ സമീപത്തെ ടി.എം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുലര്‍ച്ചെ 5.30ന് നടക്കാനിറങ്ങിയതായിരുന്നു.
https://www.facebook.com/Malayalivartha