രണ്ട് ദിവസമായി ലോഡ്ജിന്റെ പുറത്ത് കാണുന്നില്ലാ... ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചതോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നു; പിന്നെ കണ്ട കാഴ്ച്ച ഭയാനകം; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍
കഴിഞ്ഞ 14ാം തീയതിയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. 17ാം തീയതി വരെ പുറത്ത് കണ്ടിരുന്നതായി ജീവനക്കാര്‍ പറയുന്നു. പിന്നീട് പുറത്തു കണ്ടില്ല. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാനും തുടങ്ങിയപ്പോഴാണ് ജീവനക്കാര്‍ ശ്രദ്ധിച്ചത്. ബംഗളൂരുവിലെ ഇവരുടെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇവരുടെ സ്വദേശം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. പി. രാധാമണി (64), ആര്. സുരേഷ് കുമാര്‍ (43), ആര്. സന്തോഷ് കുമാര്‍ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികളാണ് ഇവര്‍. വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha