Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്: പ്രത്യേക ചികിത്സയ്ക്ക് 93 ലക്ഷത്തിന്റെ ഭരണാനുമതി; സാമൂഹ്യ സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി നൂതന സംരംഭം

19 OCTOBER 2019 03:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി തലച്ചോറിലെ നാഡി വ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (Multiple Sclerosis) അസുഖ ബാധിതര്‍ക്കായുള്ള പ്രത്യേക ചികിത്സാ പദ്ധതിക്ക് 93.33 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് വഴിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴിയുമാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. തുടക്കത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തലച്ചോറിലെ നാഡിവ്യൂഹത്തിലുണ്ടാകുന്ന അപചയങ്ങളെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ രോഗാവസ്ഥയാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്. 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം 21 അംഗപരിമിതികളില്‍ ഒന്നായി മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥിര അംഗപരിമിതിയിലേക്കും പൂര്‍ണ കിടപ്പ് രോഗിയായി മാറുന്ന അവസ്ഥയിലേക്കും എത്തുന്നു. 15 മുതല്‍ 45 വയസ് വരെയുള്ള പ്രായത്തില്‍ തന്നെ രോഗാവസ്ഥ കണ്ടെത്തി ചികിത്സിക്കുക എന്നത് വളരെ പ്രധാനമാണ്. സങ്കീര്‍ണവും ചെലവേറിയതുമാണ് ചികിത്സ. അതിനാല്‍ ഈ രോഗം നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാനായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ മിഷന്‍ വികസിപ്പിക്കുന്ന പ്രത്യേക സേഫ്റ്റുവെയര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതില്‍ നിന്നും ചികിത്സയ്ക്ക് അര്‍ഹരാകുന്ന രോഗികളെ കണ്ടെത്തി മതിയായ ചികിത്സകള്‍ നല്‍കും. ഈ രോഗികളുടെ ചികിത്സാ പുരോഗതി 6 മാസം കൂടുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുകയും ആവശ്യമായ തുടര്‍ ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends