നിർമ്മാണ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലിരുന്ന പാലം ഒലിച്ചു പോയി; പോത്തുണ്ടി പാലം ഒലിച്ചത് ശക്തമായ മഴയെ തുടർന്ന്

പ്രളയത്തില്‍ തകര്‍ന്ന പോത്തുണ്ടി പാലത്തിന് പകരമായി നിര്‍മിച്ച താത്കാലിക പാലം ഒലിച്ചു പോയി. ശക്തന്മായ പെയ്ത മഴയെ തുടർന്നായിരുന്നു പാലം ഒലിച്ച് പോയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ശക്തമായ മഴ പെയ്തത്.ആ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചു പോകുകയായിരുന്നു .
കഴിഞ്ഞ ദിവസം താൽകാലികമായി പാലം മണ്ണിട്ട് നികത്തി. പക്ഷേ പാലം പണി അവസാനഘട്ടത്തിലെത്തിയപ്പോഴായിരുന്നു മഴ പെയ്ത് മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയത്. എന്നാൽ വീണ്ടും പണി പൂര്‍ത്തീകരിക്കുവാൻ ശ്രമിച്ചു. അതിന്റെ അവസാന ഘട്ടത്തിലാണ് അതിലും ശക്തമായ മഴ പെയ്തത്. ഇന്നത്തെ മഴയില്‍ കോണ്‍ഗ്രീറ് നിര്‍മാണം ഒഴികെ ബാക്കിയൊള്ളതെല്ലാം പൂര്‍ണ്ണമായും ഒലിച്ചു പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























