ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത 38 ഓളം സൈക്കിളുകൾ നാട്ടിലെ കുട്ടികൾക്ക് അടിച്ചുമാറ്റി സംഭാവന ചെയ്ത് 19 കാരൻ; പുത്തന്‍ സൈക്കിളുമായി സവാരിക്കിറങ്ങിയ കുട്ടിയെ ചോദ്യം ചെയ്തതോടെ പുറത്തുവന്നത് അമ്പരപ്പിക്കുന്ന കഥ

ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് വെങ്കോട്ടയിൽ ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത സൈക്കിളുകള്‍ ഒന്നടങ്കം മോഷ്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്ത പത്തൊമ്പതുകാരൻ അറസ്റ്റില്‍. വെങ്കോട്ട മുണ്ടുകുഴി സ്വദേശിയായ പുതുപ്പറമ്പില്‍ രാഹുലാണ് സംഭവത്തിൽ അറസ്റ്റിലായത്. 38 ഓളം സൈക്കിളുകളാണ്
19 കാരൻ കവർന്നത്. നാട്ടിലെ കുട്ടികളെല്ലാം പുത്തന്‍ സൈക്കിളുമായി സവാരിക്കിറങ്ങിയതോടെ സംശയം തോന്നി കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ കഥ പുറത്തുവരുന്നത്. ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന സൈക്കിളുകളാണ് മോഷണം പോയത്. ഇയാള്‍ തനിച്ചാവില്ല മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്. നഷ്ടപ്പെട്ട 38 സൈക്കിളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഏഴെണ്ണമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























