കളഞ്ഞു കിട്ടിയ ഫോണിൽ ഒറ്റദിവസം കൊണ്ട് വന്നത് 614 കോളുകൾ; അന്വേഷിച്ച് ചെന്ന പോലീസ് ഞെട്ടി; കോളുകൾക്ക് പിന്നിൽ

കളഞ്ഞ് കിട്ടിയ ഫോണിലൂടെ വൻ കുറ്റത്തെ കണ്ടുപിടിക്കാനായ സന്തോഷത്തിലാണ് പോലീസ്. കുറച്ച് ദിവസം മുമ്പായിരുന്നു നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ഫോൺ കളഞ്ഞ് കിട്ടിയത്.അദ്ദേഹം ഉടൻ തന്നെ ഈ ഫോൺ പോലീസില്‍ ഏല്‍പ്പിച്ചു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ആ മൊബൈല്‍ ഫോണിലേക്ക് വന്നത് 614 കോളുകളായിരുന്നു. ഇത് കണ്ട് പോലീസ് ഞെട്ടി. ഫോണ്‍ ഓണ്‍ ചെയ്ത ഉടനെയാണ് ഈ ഫോണിലേക്ക് വിളികൾ വന്നത്.ഉടൻ തന്നെ പോലീസ് അന്വേഷിച്ച് ഇറങ്ങിയത്.
ഫോണിന്റെ ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കാൻ പോലീസ് ശ്രമിച്ചപ്പോള്‍ ഫോണ്‍ ആവശ്യമില്ല, ദൂരെയാണുള്ളതെന്ന മറുപടികളാണ് കിട്ടിയത്. ഇതൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയ പോലീസ് ഫോണ്‍ ഓണാക്കി വച്ചു. ഉടന്‍ തന്നെ നിരവധി കോളുകൾ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും വരികയായിരുന്നു. ഫോണിലേക്ക് വന്ന നമ്ബറുകളില്‍ ബന്ധപ്പെട്ട് അന്വേഷണ നടത്തിയപ്പോൾ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരമാണ് പൊലീസിന് കിട്ടിയത് .കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 42കാരിയായ ഗള്‍ഫുകാരന്റെ ഭാര്യയുടേതാണ് കളഞ്ഞുകിട്ടിയ ഫോണ്‍ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























