പോലീസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം... പോലീസില്‍ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് പോലീസില്‍ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍. സിപിഒ, സീനിയര്‍ സിപിഒ, എഎസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം. 12 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിപിഒമാരെ എസ്‌സിപിഒ ആയും, 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എസ്‌സിപിഒമാരെ എഎസ്‌ഐ ആയും 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എഎസ്‌ഐമാരെ എസ്‌ഐ ആയും പ്രമോഷന്‍ നല്‍കാന്‍ ഉത്തരവായി. പൊലീസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം. പോലീസുകാര്‍ക്കിടയിലെ സമ്മര്‍ദ്ദം കുറയ്ക്കാനടക്കം ഡിജിപിയാണ് ഇത് ശുപാര്‍ശ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha
























