കാശ്മീരില്‍ സ്ഥിതിഗതികള്‍ നേരയാകുന്നതുവരെ സമരങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ്

കശ്മീരിലെ സ്ഥിതിഗതികള്‍ നേരയാകുന്നതുവരെ യാതൊരു സമരങ്ങളും അനുവദിക്കില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ശ്രീനഗറില്‍ കുത്തിയിരുപ്പ് സമരം നടത്തിയ ഒരുകൂട്ടം സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി ദില്‍ബാഗ് സിങ് നിലപാട് വ്യക്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവരെയാണ് കുത്തിയിരുപ്പ് സമരം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അധ്യാപകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പ് സമാധാനം കൂടുതല്‍ ഉറപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ജമ്മു കശ്മീര്‍ പോലീസ് തലവനായ ദില്‍ബാഗ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha



























