വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകണം.
തിരഞ്ഞെടുപ്പിനുള്ള മറ്റ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കളക്ടര്‍. പൊതുജനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരും സഹകരിക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവ കുറ്റമറ്റ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























