അഴിമതി കാണിച്ചാൽ വീട്ടിൽ കിടത്തി ഉറക്കില്ല; അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഉദ്യോഗസ്ഥര്‍ക്ക് കർശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. അഴിമതി കാട്ടുന്നവരെ വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് മുഖ്യമന്ത്രിമുന്നറിയിപ്പ് നൽകി.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരല്ല യജമാനന്മാര്. മറിച്ച് ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന കാര്യം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ വരുത്തും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha























