4 ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 41 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയ്ക്കായി 6 കോടി രൂപയും കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയ്ക്ക് 17 കോടി രൂപയും പെരിങ്ങോം താലൂക്ക് ആശുപത്രിയ്ക്ക് 12 കോടി രൂപയും പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 6 കോടി രൂപയുമാണ് അനുവദിച്ചത്. പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. നബാര്‍ഡിന്റെ വിഹിതമായി 34.85 കോടി രൂപയും സംസ്ഥാന വിഹിതമായി 6.15 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
പഴയങ്ങാടി താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ഈ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. കല്യാശേരി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയുടെ വികസനത്തിലൂടെ പഴയങ്ങാടി പ്രദേശത്തെ വളരെയധികം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. റിസപ്ഷന്‍, ഒ.പി., ഫാര്‍മസി, കണ്‍സള്‍ട്ടിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, വാര്‍ഡുകള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ന്യൂബോണ്‍ സ്റ്റൈബിലൈസേഷന്‍ യൂണിറ്റ്, നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, ലേബര്‍ റൂം, വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ പുരുഷന്‍മാരുടേയും സ്ത്രീകളുടേയും വാര്‍ഡുകളുടെ നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചത്. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനും മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കുമായാണ് ഈ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. ഹൗസ് വാര്‍ഡ്, സിക്ക് വാര്‍ഡ്, ഹോസ്പിറ്റര്‍ വാര്‍ഡ്, സ്റ്റാഫ്, നഴ്‌സ് എന്നിവര്‍ക്കുള്ള മുറികള്‍, ഒ.പി. റൂം, ഡയറ്റ് ഹാള്‍, റിക്രിയേഷന്‍ ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, കിച്ചന്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.
പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഒ.പി. ബ്ലോക്ക്, വാര്‍ഡുകള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജനറേറ്ററോടു കൂടിയ എച്ച്.ടി. ഇന്റേണല്‍ സബ് സ്റ്റേഷന്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ജനറല്‍ ഒ.പി. റൂം, സര്‍ജറി ഒ.പി. റൂം, ഇ.എന്‍.ടി. ബ്ലോക്ക്, ലബോറട്ടറി, ഡെന്റല്‍ ബ്ലോക്ക്, സ്‌കിന്‍ ഒ.പി., പി.എം.ആര്‍. ബ്ലോക്ക്, ക്യാഷ്വാലിറ്റി, ഒബ്‌സര്‍വേഷന്‍ എന്നിവ ഒ.പി. ബ്ലോക്കില്‍ ഉണ്ടാകും.
പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 20 കിടക്കകളുള്ള വാര്‍ഡുകള്‍. നിര്‍മ്മിക്കുന്നതിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചത്. വളരെയേറെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പള്ളിക്കല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha























