ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തൽ; ജോളിയാമ്മാ ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മൊബൈല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ചിരുന്നത് കാമുകൻ ജോൺസൻ

കൂടത്തായി കൊലപാതകപാരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മാ ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മൊബൈല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ചിരുന്നത് ജോണ്‍സണെന്ന് കണ്ടെത്തി. ജോളി ജോസഫിന്റെ സുഹൃത്താണ് ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ കൂടിയായ ജോണ്‍സണ്‍. റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പർ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നു. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തല്‍.
അന്വേഷണ സംഘം ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണ്. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്നും ജോണ്‍സണ്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha























