ഫെയ്സ്ബുക്കും വാടസാപ്പും ഉപയോഗിക്കുന്ന പെൺകുട്ടികൾ സുരക്ഷിതരോ ? വ്യാജ ഫെയ്സ്ബുക് ഐഡി വഴി പെൺകുട്ടികളെ കെണിയിലാക്കുന്നവർ നിരവധി; സൂക്ഷിക്കുക
ഫെയ്സ്ബുക്, വാടസാപ് വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വളരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അത് മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ഞെട്ടിക്കുന്നു. ഇത്തരക്കാര്‍ പെണ്‍കുട്ടികളുമായി വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം സ്ഥാപിക്കും. എന്നിട്ട് ഇവരുടെ വാട്സാപ് നമ്പറും മറ്റു രേഖകളും സ്വന്തമാക്കുകയാണ് പതിവ്. ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികളെ വലയിലാക്കുന്ന ഇവര്‍ വീട്ടില്‍ നിന്നിറക്കി ക്രൂരമായി പീഡനത്തിനിരയാക്കുകയും ചെയ്യും.
മിക്ക വ്യാജ ഫെയ്സ്ബുക് ഐഡികള്‍ക്കും പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് വിവരം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. ഫെയ്സ്ബുക്, വാട്സാപ് കെണിയില്‍ വീണു കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുക അസാധ്യവും. സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്സ്ബുക് ഐഡികൾ ഉപയോഗിച്ചാണ് മിക്ക പുരുഷന്മാരും സ്ത്രീകളെ കെണിയിലാക്കുന്നത്. ഫെയ്സ്ബുക്കില്‍ 100 ഐഡികള്‍ എടുത്താല്‍ ഇതില്‍ പത്തും വ്യാജ അക്കൗണ്ടുകളായിരിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha