കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ ബെക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
കണ്ണൂരില്‍ ഇരിട്ടി കൂട്ടുപുഴ വളവ്പാറയില്‍ ബൈക്ക് പിക്ക് അപ്പ് ജീപ്പിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയം സ്വദേശി ബൈജു ജോണി, ചരള് സ്വദേശി ചക്കാംകുന്നേല്‍ സാജന് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11:30ഓടെയാണ് അപകടം. കുട്ടുപുഴയില്‍ നിന്ന് വള്ളിതോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ വളവ് പാറക്ക് സമീപം പിക്ക് അപ്പ് ജീപ്പിന്റെ പിന്നിലിടിക്കുകയായിരുന്നു. ജീപ്പ് പെട്ടന്ന് ബ്രെക്കിട്ടതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
പിക്ക് അപ്പ് ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.
അപകടസ്ഥലത്തു തന്നെ ഇവര്‍ മരണപെട്ടതായി സംശയിക്കുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബൈജു വള്ളിത്തോട് കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറാണ്. ഭാര്യ: ബിന്ദു, മൂന്ന് മക്കളുണ്ട്. സാജന് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha