ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലിക്കാറ്റാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം രൂപപ്പെടുന്നു. കന്യാകുമാരി തീരത്ത് ഇപ്പോഴുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തല്‍. കൂടാതെ, ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലിക്കാറ്റായി മാറിയേക്കാനുള്ള സാധ്യതയുണ്ട് . ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും മധ്യേ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് വിവരം . അമേരിക്കയിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികളാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേ സമയം കേരളത്തില്‍ 25 വരെ ശക്തമായ മഴ തുടരും. മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha