Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്; കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി; വീണ്ടും കാൻസറിനോട് യുദ്ധം തുടങ്ങി നന്ദു മഹാദേവ; കണ്ണു നനയിക്കും കുറിപ്പ്

21 OCTOBER 2019 11:30 AM IST
മലയാളി വാര്‍ത്ത

ക്യന്‍സർ എന്ന വില്ലനോട് പൊരുതി സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങിയ നായകനാണ് നന്ദു മഹാദേവ. അസഹനീയമായ വേദനയിലും ജീവിതത്തോട് പോരാടി നന്ദു മഹാദേവ. കാന്‍സറിനെ പുഞ്ചിരി കൊണ്ടാണ് നന്ദു നേരിടുന്നത്. കാന്‍സറിന്റെ പിടിയില്‍ നിന്നും നന്ദു തിരിച്ചുവരിന്റെ പാതയില്‍ എത്തിയപ്പോള്‍ ഏവരും ഒരുപോലെ സന്തോഷിച്ചു. അര്‍ബുദം ഒരു കാല്‍ കവര്‍ന്നെടുത്തിട്ടും അര്‍ബുദത്തിന്‍റെ പിടിയില്‍ നിന്നും അവന്‍ അതിജീവിച്ചുവെന്ന് കേട്ടപ്പോള്‍ ഏവരും സന്തോഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏവരെയും വേദനയിലാഴ്ത്തുകയാണ്. ഫെയ്‌സ്ബുക്കിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നന്ദു കുറിച്ചത്.

'ശ്വാസകോശത്തിലേക്ക് കാന്‍സര്‍ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാന്‍ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്. നാലാമത്തെ സ്‌റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്. അതിനെ കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..ഒരു മേജര്‍ സര്‍ജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണമെന്ന്' നന്ദു കുറിക്കുന്നു.


നന്ദുവിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ചങ്കുകളേ.. വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം തുടങ്ങുകയാണ്..!! ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!! നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക..!! ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്..!! കാണാൻ വരരുത് !! നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ.. എനിക്കതാണ് ഇഷ്ടം.. ശ്വാസകോശത്തിലേക്ക് ക്യാൻസർ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാൻ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..!! നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.. ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്.. അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി.. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..

ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം.. സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ ക്യാൻസറിനെ പോലെ ആലിംഗനം ചെയ്യണം..! കാരണം ഉടുമ്പ്‌ പിടിക്കും പോലെയാണ് അത്.. അത്ര തീക്ഷ്‌ണമാണ് ആ ആലിംഗനം.. !! പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..!!!

എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്.. അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു..! വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം.. ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാൻ പറയുകയാണ് വളരെ എളുപ്പത്തിൽ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ പുഞ്ചിരിയോടെ തിരിച്ചു വരും..!! ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..!! എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..!! കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട്ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല.. കേവലം ഒരു വർഷം കൊണ്ട്... ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു..!! നൂറിലധികം പൊതുപരിപാടികളിൽ..!! അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട്‌ ആശ്വസിക്കാൻ കഴിഞ്ഞു..!! പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു..!! പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി..! പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി...!! ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്.. ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു...!! എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്..
ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്.. എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്.. ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും.. ജീവിതം പൊരുതി നേടാനുള്ളതാണ് !! മരണം മുന്നിൽ വന്നു നിന്നാലും വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം... പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല... പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം..
വീഴാതിരിക്കുന്നതല്ല.. വീണ്ടെടുക്കുന്നതാണ് വിജയം...!!! വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം.. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..!! എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല.. പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്.. എല്ലാരോടും സ്നേഹം.. എല്ലാർക്കും ചക്കരയുമ്മ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends