മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പ്രഭാവം കാരണം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മാത്രമല്ല കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങളിൽ അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ സമുദ്ര പ്രദേശങ്ങളിലും ഇന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കർശനമായ നിര്‍ദ്ദേശം നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha























