പോളിങ് തുടരും; മാറ്റി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് ഉള്ളതെങ്കിലും നിലവില്‍ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്‌നങ്ങളുള്ളത്. ഇതെല്ലാം നിരീക്ഷിച്ചുവരികയാണ്.
എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു. ജില്ലാഭരണകൂടം അവിടെ എല്ലാകാര്യങ്ങളും ചെയ്യുന്നുണ്ട് . വെള്ളം കയറിയ 10 ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. സ്ഥിതിവിശേഷങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു .
https://www.facebook.com/Malayalivartha























