തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ബി.ജെ.പി, പെരുമഴയില്‍ എല്‍ഡിഎഫിന് ലഡുപൊട്ടി; എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍

എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍. സ്ഥിതിഗതികള്‍ അന്വേഷിച്ച് വരുന്നതായി ടിക്കാറാം മീണ . സംസ്ഥാനത്ത് പരക്കെ മഴയാണ്. അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. ശക്തമായ മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുമെന്നാണ് സൂചന.
അതേസമയം, എറണാകുളത്ത് തുടരുന്ന ശക്തമായ മഴയില്‍ നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. വെള്ളക്കെട്ട് പലയിടത്തും രൂക്ഷമായതോടെ ഗതാഗത കുരുക്കും വോട്ടര്‍മാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ൗ സാഹചര്യത്തില്‍ വോട്ടെടുപ്പ് തുടരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇതു സംബന്ധിച്ച് കലക്ടറുമായി സംസാരിച്ചെന്നും കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമേ തുടര്‍ നടപടികള്‍ എടുക്കുകയുള്ളു എന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് വൈകി തുടങ്ങിയ ബൂത്തുകളില്‍ അധിക സമയം അനുവദിക്കും. സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചതിന് ശേഷമാകും നടപടികള്‍ ഉണ്ടാകുക.
https://www.facebook.com/Malayalivartha























