തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ് എറണാകുളം നോര്‍ത്ത വഴി തിരിച്ചുവിടും. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുമെന്നും അധികൃതര്‍ അറിയിച്ചു.
പിറവം-വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായി.
ഇതേതുടര്‍ന്ന് കായംകുളം റൂട്ടിലുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. 12076 ജനശതാബ്ദി ആലപ്പുഴയില്‍ താത്ക്കാലികമായി നിര്‍ത്തിയിട്ടിരിക്കുകയാണ്. 16127 ഗുരുവായൂര്‍ എക്സപ്രസ് എറണാകുളം ജംഗ്ഷനിലും താത്ക്കാലികമായി നിര്‍ത്തിയിട്ടു. ബെംഗളുരു ഇന്റര്‍സിറ്റിയും മംഗള എക്സ്പ്രസും പുറപ്പെടുന്ന സമയം നീട്ടി.
https://www.facebook.com/Malayalivartha























