Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

തൊണ്ണൂറു ശതമാനം വിലക്കുറവിൽ അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന സ്ഥാപനം കേരളത്തിൽ ഉണ്ട്..എത്രപേർക്ക് ഇത് അറിയാം?

21 OCTOBER 2019 02:50 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇപ്പോൾ ഏറ്റവും ചെലവേറിയിരിക്കുന്നത് മരുന്നുകൾക്കാണ് ..അതിൽ തന്നെ കാൻസർ, കിഡ്‌നി രോഗങ്ങൾ എന്നിവ ഇപ്പോൾ വളരെ കൂടുതൽ ആൾക്കാരെ അലട്ടുന്ന പ്രശ്‌നമായി മാറിയിട്ടുണ്ട്. 1600 രൂപ വിലവരുന്ന അവശ്യ മരുന്ന് വെറും 142 രൂപയ്‌ക്ക് നിങ്ങൾക്ക് കേരളത്തിൽ കിട്ടും, എവിടെയാണെന്ന് അറിയുമോ?

സാധാരണക്കാരായ രോഗികളെ സംബന്ധിച്ച് അവർക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മരുന്നുകളുടെ വില. പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്‍റെ പരിധിയിലായി. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 426 തരം മരുന്ന് ബ്രാന്‍ഡുകൾ ഇപ്പോൾ വിപണിയില്‍ ഉണ്ട്. ഇവയിൽ ചില മരുന്നുകൾക്കെങ്കിലും ഇപ്പോഴും സാധാരണക്കാരന് താങ്ങാനാവുന്നതിലും വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത് .

18 മുതൽ 98 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭിക്കുന്നൊരു സർക്കാർ നിയന്ത്രിത സ്ഥാപനം കേരളത്തിലുണ്ടെന്ന് എത്രപേർക്കറിയാം?​ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ധാരാളം പേര് തിരുവന്തപുരത്തെ മെഡിക്കൽ കോളേജിലും റീജിയണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും ചികിത്സക്കായി എത്തുന്നുണ്ട്. ദൂരെ നിന്ന് ചികിത്സക്ക് എത്തുന്ന ഇവർക്ക് മരുന്നുകളുടെ അമിതവില താങ്ങാവുന്നതിലും അധികമാണ് .

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് കുറഞ്ഞ വിലയിൽ മരുന്നുകൾ വാങ്ങാവുന്നതാണ് .1993 മുതൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട് . ഇതിന് ശേഷമാണ് കാരുണ്യ,​ നീതി,​മാവേലി സ്റ്റോറുകളൊക്കെ വന്നത്. ദൂരെസ്ഥലങ്ങളിൽ നിന്ന് പോലും നിരവധിപേരാണ് ഇവിടെ മരുന്ന് വാങ്ങാനായി വരുന്നത്.

കാൻസർ,​കിഡ്നി രോഗികൾക്കൊക്കെ ഏകദേശം പകുതിവിലയ്ക്കാണ് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.470000 രൂപയുടെ ഒരു മരുന്ന് 220000 രൂപയ്ക്ക് ഇവിടെ നിന്ന് കിട്ടും. കാൻസർ കിഡ്നി രോഗികളൊക്കെ ഉപയോഗിക്കുന്ന 1600 രൂപ വിലവരുന്ന ഒരു മരുന്ന് 142 രൂപയ്ക്ക് ലഭിക്കും.

രോഗികൾ സ്ഥിരമായി ഉപയോഗിക്കുന്ന 470 രൂപ വിലയുള്ള അയൺ ഇഞ്ചക്ഷന് 48 രൂപയാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ വില.ഇടനിലക്കാരെ പൂർണ്ണമായി ഒഴിവാക്കി നേരിട്ട് കമ്പനികളിൽ നിന്ന് വരുന്നത് കൊണ്ടാണ് വിലകുറച്ച് നൽകാൻ സാധിക്കുന്നത്.

വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമ്പോൾ അതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല .. മാർക്കറ്റിൽ സാധാരണയായി വിൽക്കുന്ന അതേ മരുന്നുകൾ തന്നെയാണ് ഇവിടെനിന്ന് നൽകുന്നതെന്ന് ചീഫ് ഫാർമസിസ്റ്റ് പറയുന്നു.രോഗികൾക്ക് മാത്രമല്ല സർക്കാർ ആശുപത്രികൾക്കും ഇവിടെ നിന്ന് മരുന്നുകൾ കൊടുക്കുന്നുണ്ട്. ഈ സ്ഥാപനം ഒരു സർക്കാർ നിയന്ത്രിത സ്ഥാപനമായതിനാൽ ഗുണമേന്മയെക്കുറിച്ച്ഒ മരുന്നിൽ മായം ഉണ്ടാകുമോ എന്നോ ചിന്തിക്കേണ്ട കാര്യമില്ല

മരുന്നിന്റെ വില വിവരം സാധാരണക്കാരിലെത്തിക്കാനായി ഒരു മൊബൈൽ ആപ്ലിക്കേഷനും ഇവർ ആരംഭിച്ചിട്ടുണ്ട്. സ്റ്റോക്ക് ഉള്ള മരുന്നുകൾ ഏതൊക്കെയാണെന്നും അത് മാർക്കറ്റിൽ എത്ര രൂപയ്ക്കാണ് വിൽക്കുന്നതെന്നും ഈ ആപ്ലിക്കേഷൻ വഴി മനസിലാക്കാം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends