മഴയത്ത് എറണാകുളത്ത് വോട്ടെടുപ്പ് എങ്ങനെ നീതി പൂര്‍വ്വമാക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശക്തമായ മഴയില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയതിനാല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടപ്പാക്കാനാകുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയില്‍ എറണാകുളത്ത് വോട്ടെടുപ്പ് എങ്ങനെ നീതി പൂര്‍വ്വമാക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കണം.
അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണം. ഈ പ്രത്യേക സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുല്ലപ്പള്ളി അറിയിച്ചു. അതേ സമയം എറണാകുളത്ത് വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹന്‍കുമാര്‍ പ്രതികരിച്ചു. വോട്ടര്‍മാര്‍ക്ക് വേണ്ട സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളംകയറിയതിനാല്‍ മണ്ഡലത്തിലെ 64,65 ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് എത്താനാകുന്നില്ലെന്നും പലരും വീടുകളില്‍ തന്നെ കഴിയുകയാണെന്നും നാട്ടുകാര്‍ പറയുന്നു. 70 ശതമാനം ബൂത്തുകളിലും വെളിച്ചം പോലുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും പറഞ്ഞു.
https://www.facebook.com/Malayalivartha























