Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ല: ഒരു വീട്ടില്‍ രണ്ടു നബീസമാര്‍ ഉണ്ടായിരുന്നത് കൊണ്ട് വോട്ട് ചെയ്യാനായി കൊണ്ടുവന്ന സ്ലിപ്പ് മാറിപ്പോയെന്ന വിശദീകരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

21 OCTOBER 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

കാസര്‍കോഡ് മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന വാർത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പരാതിയില്‍ അറസ്റ്റിലായ യുവതി അതിന് ശ്രമിച്ചിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞത്. ഒരു വീട്ടില്‍ രണ്ടു നബീസമാര്‍ ഉണ്ടായിരുന്നത് കൊണ്ട് വോട്ട് ചെയ്യാനായി കൊണ്ടുവന്ന സ്ലിപ്പ് മാറിപ്പോയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ള ബാക്ര ബയല്‍ സ്‌കൂളിലെ 42ാം പോളിംഗ്‌ ബൂത്തില്‍ വച്ച്‌ നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ട കുറ്റം ചുമത്തിയിട്ടുണ്ട്. നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹത്തെ കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇവിടെ തന്നെ നബീസ എന്ന് പേരുള്ള മറ്റൊരാൾക്കും വോട്ട് ഉണ്ട്. നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ല. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. പ്രിസൈഡിങ് പൊലീസിന് പരാതി നൽകിയതിനാലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ഇവർ യുഡിഎഫ് പ്രവർത്തകയാണെന്ന് ആക്ഷേപമുണ്ട്. നബീസയ്‌ക്കെതിരെ ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മഞ്ചേശ്വരം കൂടാതെ എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (7 minutes ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (30 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (41 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (53 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (1 hour ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (1 hour ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (3 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (4 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

Malayali Vartha Recommends