അരൂരില്‍ ഫോട്ടോഫിനിഷോ ? എക്സിറ്റ് പോള്‍ പ്രവചനം ഞെട്ടിക്കും ...

ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്നു മനോരമ ന്യൂസ്– കാര്‍വി എക്സിറ്റ് പോള്‍ പ്രവചനം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റിയ അരൂരില്‍ ഇത്തവണ ഒപ്പത്തിനൊപ്പമായിരിക്കും ഇടത്-വലത് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍. അരൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് പ്രവചനം. എല്‍.ഡി.എഫ് 44ശതമാനവും യു.ഡി.എഫ് 43ശതമാനവും എന്നിങ്ങനെ നേടുമെന്നാണ് ഫലം പറയുന്നത്.
അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍.ഡി.എഫ് ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് മാതൃഭൂമി സര്‍വെയും പറയുന്നത്.എന്തായാലും ഫലം വരും വരെ കാത്തിരുന്നു കാണാം .ബിജെപിക്ക് 11% വോട്ട് മാത്രമാണ് ലഭിക്കുകയെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha