''ശരി ദൂരമാക്കിയതിന്റെ അര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നല്ല'' ജി.സുകുമാരന്‍ നായര്‍

എൽ ഡി എഫിനെതിരെ ആരോപണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നവോത്ഥാനത്തിന്റെ പേരും പറഞ്ഞ് സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്കുളള മാറ്റം വിശ്വാസ സംരക്ഷണത്തിനായിട്ടായിരുന്നു. എന്നാൽ സംസ്ഥാനസര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടുചെയ്യണമെന്ന് എന്‍.എസ്.എസ് പറഞ്ഞിട്ടില്ലെന്നും ശരിദൂരമാക്കിയതിന്റെ അര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നല്ലെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















