വാളയാര്‍ പീഡനക്കേസ്... വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ലെന്ന് എം സി ജോസഫൈന്‍

വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും പോക്‌സോ കേസുകളില്‍ വനിതാ കമ്മീഷന്‍ ഇടപെടാറില്ലെന്നും കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്വമേധയാ പോലും കേസെടുക്കേണ്ട ആവശ്യമില്ല. വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണം. പ്രോസിക്യൂഷന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























